2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

മലയാളിയും ഫ്രിഡ്ജിന്റെ കവറും..പിന്നെ മറ്റു ചില ഉപായങ്ങളും..

മകളെ  ഇത് കേരളത്തിന്റെ ഭൂപടം..  
ചെകുത്താന്‍  ബ്രാന്‍ഡ്‌ അമ്പാസിടര്‍  ആയ...   ആള്‍ ദൈവങ്ങളുടെ   സ്വന്തം നാട്..  
പാര " ദേശീയ  ചിപ്നം .. പറ്റീര് " ദേശീയ  മിനിമം പരിപാടി.. അവനവനിസം " മൂല മന്ത്രം.

നാടെന്നു കേട്ടാല്‍
ചോര തെളയ്ക്കാന്‍  ബിവറേജ് കോര്‍പറേഷന്‍ തുറക്കണം.  
അതിനു പത്തു മണി വരെ കാക്കണം.. അവിടെ പോകാന്‍ ചില മുന്‍ കരുതലുകള്‍ വേണം.
 ഉച്ചയ്ക്ക്  അര മണിക്കൂര്‍ വെറും വയറ്റില്‍ ഒരേ നില്‍പ്പ് ഒട്ടും തണല്‍ ഇല്ലാത്ത ഏതെങ്കിലും തെരക്കുള്ള  നാലും കൂടിയ കവലയില്‍ പോയി നിന്ന് ഒരാഴ്ച എങ്കിലും പ്രാക്ടിസ് ചെയ്യണം.  (വേണമെങ്കില്‍ ഒരു ഊന്നു വടി ആകാം)
മൌന വൃതം നോക്കണം.  എന്ത് ചോദിച്ചാലും കേട്ടില്ല എന്ന് നടിക്കുന്ന പൊട്ടന്‍ കളി പഠിയ്ക്കണം.
കാരണം അനാദിയായി നീളുന്ന ക്യു"വിന്റെ അവസാനത്ത്  നിന്നും  ഒരു കഷ്വാല്ടി  കുടിയന്‍ വന്നു ചോദിച്ചേക്കാം "ചേട്ടാ ഒരെണ്ണം എനിക്കൂടി വാങ്ങി തരുമോ?"  എന്ന്.

ഇല്ല " എന്നാണു മൊഴിയെങ്കില്‍ അവന്‍ ഉമ്മ ഒരിക്കലും തരില്ല എന്നും അറിയാം  
അപ്പോള്‍ മൌനം കുടിയന് ഭൂഷണം. വീട്ടില്‍ ഇരിക്കുന്ന അമ്മയും അപ്പനും വെറുതെ എന്തിനു തുംമണം!
പത്ര കെട്ടുകള്‍, അല്ലെങ്കില്‍ പഴം തുണി  നേരത്തെ തന്നെ കരുതണം ..
ഇത് സര്‍ക്കാര്‍ തരുന്ന ഒരു സൌജന്ന്യമാണ് അത് പൊതിയാനും മറ്റും പറയുന്നത് രാജ്യ നിന്ദ !  
ഇത്രേം പേരെ ഫ്രീ ആയി ട്രീറ്റ് ചെയ്യുന്നില്ലേ..
എടുത്ത് തരുന്ന സാറിന്റെ ജന്മനാ ഉള്ള നീരസ ഭാവം കാണാതിരിക്കാന്‍ മുഖം കുനിഞ്ഞേ നില്കാവു...അത് കൊണ്ട് വേറൊരു ഗുണവും കൂടി .ചീറി പാഞ്ഞു പോകുന്ന വാഹന നിരകളില്‍ പരിചയക്കാരെ കാണാതെയും ഇരിക്കാം..അല്ലെങ്കില്‍ അവന്‍ അറിയും നമ്മുടെ കയ്യില്‍ സാധനം ഉണ്ടെന്ന്
മടി ശീലയില്‍ ചില്ലറ കരുതണം,..ഇല്ലെങ്കില്‍ വല്ല്യ അറകള്‍ " പോകും.

ഇനി വെളുപ്പിനെ  തന്നെ വേണേല്‍  ബാറിലെ തുപ്പലിനു മുകളില്‍ കൂടി സ്കേറ്റ്  ചെയ്ത്  ഒഴിപ്പുകാരന്റെ  മോന്തേം  മുഷിഞ്ഞ മുഞ്ഞീം  കണ്‍ പാര്‍ത്ത്   എക്സ്പ്രസ് കൌണ്ടറിലെത്തി  മുന്‍‌കൂര്‍ ടിക്കറ്റ് എടുത്ത്  മുട്ടയുടെ ഉളുംബ്  മണക്കുന്ന , വഴു വഴുക്കുന്ന  ചില്ല് ഗ്ലാസിന്റെ വക്കു തൊടാതെ  ഊറ്റി  തരുന്ന അമൃത് നീറ്റായി അടിച്ചേച്ച്  വേണമെങ്കില്‍ തറയിലേക്ക്‌  ഒന്ന് കാര്‍ക്കിച്ചു തുപ്പി തിരികെ  പോരാം..
തിരിഞ്ഞു നോക്കരുത്  ഏതെങ്കിലും ഗുണ്ടയുടെ കൈക്കരുത്ത്  പിറകെ വരാം..
കമ്പി പാര അധോ വദന പ്രവേശം നടത്താം..! 
അല്ലെങ്കില്‍ മൂട്ടില്‍ കൂടി പാര അടിച്ചു കയറ്റുന്ന മാന്ത്രിക വേല 
രാക്ഷസ യുദ്ധങ്ങളില്‍ പോലും കേട്ടിട്ടില്ലാത്ത ആയോധന കല !!

പ്രതി വിധിയായി ഷഡ് ജത്തിനു മുകളില്‍ ഇടാവുന്ന ഹെല്‍മെറ്റ്‌ ഉടന്‍ കമ്പോളത്തില്‍ ഇറങ്ങുന്നു. 
അത്  ഇട്ടിട്ടുണ്ടോ എന്ന് പരിശോധന  വഴി ഇറമ്പില്‍ മാത്രം അല്ല വീട്ടിലും ആകാം  എന്ന നിയമവും വരും.
ഏമ്മാന്മാര്‍ കാശും ഉണ്ടാക്കും..
കാരണം ഓരോ പൌരന്റെയും തലയെക്കാളും വിലയുള്ളതല്ലേ  അധോ ദ്വാരം ..
ഒരു പാരയും കേറാതെ അത് സംരക്ഷിച്ചാല്‍ പാരയുടെ ഉപയോഗവും കുറയും..

ഇനിയൊരു ദ്രിശ്യാവിഷ്കാരം  .
അയലത്തെ മാത്തു കുട്ടിച്ചാനും അമ്മാമ്മേം പിള്ളാരും കൂടി മസ്കറ്റില്‍ നിന്നും അവധിക്കു വന്നു.  പെമ്പിള്ളാര്‍ മുന്നും അമ്മാമ്മേം കൂടി അച്ഛാനെ നിലത്തു നിര്‍ത്താതെ നിര്‍ബന്ധം അവര്‍ക്ക് വലിയ തുണി  സ്വര്‍ണ കടയില്‍ പോയി ഷോപ്പ് ചെയ്യണം.  സഹിക്ക വയ്യാതെ അച്ചാന്‍ പറഞ്ഞു 
"ശരി നിങ്ങള്‍ ഒരുങ്ങിക്കോളൂ  ഞാന്‍ പോയി ഒരു വലിയ ഫ്രിഡ്ജ് വാങ്ങി വരാം."
എല്ലാവരും ഞെട്ടി. ഇതെന്നാ പൊല്ലാപ്പാ ..ഇവിടെ ഉഗ്രന്‍ സാന്യോ ഒരെണ്ണം ഇരിക്കുന്നു..തുണി മേടിക്കാന്‍ പറയുമ്പം ഫ്രിഡ്ജ് വാങ്ങുന്ന തന്ത്രം ...
സംശയം തീര്‍ക്കാന്‍ മകള്‍ ചോദിച്ചു "അപ്പാ ..ആര്‍ക്കെങ്കിലും ഗിഫ്റ്റ് കൊടുക്കാനാണോ "

നിസ്സംശയം അച്ചാന്‍ പറഞ്ഞു " അല്ല ..ഫ്രിട്ജു  വാങ്ങുമ്പോള്‍ കിട്ടുന്ന  വലിയ കാര്ടന്‍ കവര്‍ എടുക്കാനാ...
അത് തന്നെ കിട്ടില്ലല്ലോ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍..തുണി കടയില്‍ പോകുമ്പോള്‍ അതും കൂടി കൊണ്ട് പോകാം ..ഡ്രെസ്സുകള്‍  ഇട്ടു നോക്കാന്‍ നിങ്ങള്ക്ക്   അതിനകത്ത് കയറാം ..വെറുതെ എന്തിനാ നമ്മള്‍ കടയില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പേ നിന്റെം അമ്മേടേം ഒക്കെ തുണിയില്ലാത്ത ലൈവ് ഷോ നെറ്റില്‍ കണ്ടു എന്ന് വല്ലോരെ കൊണ്ടും വിളിച്ച് അറിയിക്കുന്നെ..."

ഇത്തവണ ശരിക്കും ഞെട്ടിയത് അമ്മാമ്മ....വരും വഴിയില്‍ എല്ലാവരും ഗ്രോസറി വാങ്ങിയ മാളില്‍ കണ്ട തുണി കടയില്‍ കയറി അമ്മാമ്മ രണ്ടു നൈടി വാങ്ങി ഇട്ടു നോക്കിയിരുന്നു..
തല കറങ്ങി താഴെ വീണ അമ്മാമ്മേം കൊണ്ട് അച്ചാന്റെ  കാര്‍ ലൈറ്റ് ഇട്ടു പോകുന്നത് കണ്ടു...

മൂത്ത മകള്‍ കരഞ്ഞു കൊണ്ട് പറയുന്നു "എനിക്ക് തുണി വേണ്ട..ദൈവത്തിന്റെ നാടും വേണ്ടാ..തിരികെ മരുഭൂമിയിലേക്ക് പോകണം..എന്റെ കര്‍ത്താവേ.."

2010, ഡിസംബർ 25, ശനിയാഴ്‌ച

പെരുന്തേനരുവി

പത്തനംതിട്ട ജില്ലയുടെ മറ്റൊരു വന മേഖല. റാന്നി കരികുളം വെച്ചു ചിറ വഴി പോകാം. യാത്ര ഇത്തിരി കഷ്ടം.
ജീപ്പ് ആണെങ്കിലും മുതുകിന്റെ കണ്ണികള്‍ ചിലപ്പോള്‍ പറിയാം!
വല്ല വിധത്തിലും എത്തി പറ്റിയാല്‍...പ്രകൃതി തെളിനീര്‍ ഒഴുക്കുന്ന കാട്ടാറിന്റെ വെള്ളി പാദ സരം നമുക്കും അണിയാം..
മറുകരയില്‍ ദൂരെ തല എടുപ്പോടെ നില്‍ക്കുന്ന വന്‍ മരങ്ങള്‍..റാന്നി  ഗൂട്രിക്കല്‍ വന മേഖല.      പക്ഷെ ഇരു കരകളിലും ജന പഥങ്ങള്‍ കൂടുതല്‍.
എങ്കിലും മെല്ലെ വെള്ളത്തില്‍ ഇറങ്ങി കിടന്നാല്‍...സിരകളില്‍ തണുപ്പ് കയറി പോകുന്നത് ഒരു സുഖമാണേ...
അല്‍പ ദൂരത്തില്‍ വലിയ വെള്ള ചാട്ടം  അവിടെയ്ക്ക് ഒഴുക്കി കൊണ്ടുപോകാനുള്ള ശ്രമം കാട്ടാറ്  എപ്പോഴും തുടരും...സൂക്ഷിച്ചില്ലെങ്കില്‍ പാറകളില്‍ വഴുക്കി വീഴുകയും ചെയ്യും.
വെള്ളം അതി ശക്തമായി വീണു വലിയ ഒരു കിണര്‍ രൂപാന്തര പെട്ടിട്ടുണ്ടെന്നും വെള്ളച്ചാട്ടത്തില്‍ വീണു മരിച്ച പലരുടെയും ശരീരം ആ കിണറില്‍ പോയി മറഞ്ഞിട്ട് കിട്ടിയിട്ടില്ല എന്നും പറയുന്നു.
എല്ലാ അനുസാരികളുമായി പോയെന്കിലെ പറ്റൂ ...കടകളും മറ്റും ഇല്ല എന്ന് പറയാം.
സന്ധ്യ ആയാല്‍ ചെറിയ മൃഗങ്ങളെ ഒക്കെ ചിലപ്പോള്‍ കണ്ടെന്നും വരാം.
അവിടെ നിന്നും പെരിനാട് വഴി പംപയ്ക്കും പോകാം.

പെരുന്തേനരുവി വെള്ള ചാട്ടം സ്പെഷിയല്‍ മരച്ചീനി പുഴുക്കും കാന്താരി ചമ്മന്തീം ഉണക്ക മീന്‍ ചുട്ടതും  വാരി എല്ല് കറീം...(റസിപ്പി ആവശ്യപ്പെട്ടാല്‍ തരുന്നതാണ്.)
ദഹനത്തിന് ഇടയ്ക്കിടെ വാഴ ഇല കൊണ്ട് അടച്ച ചില്ല് കുപ്പിയിലെ എരിഞ്ഞു കയറുന്ന വാറ്റും!!!

2010, നവംബർ 3, ബുധനാഴ്‌ച

പേങ്കി സ്പെഷ്യല്‍ വാട്ടു കപ്പ ആറ്റു മീന്‍ കറി ആറ്റിലെ കുളിയ്ക്ക്‌ ശേഷം

വാട്ടു കപ്പ വേവിച്ചത്.
1 .വാട്ടു കപ്പകുതിര്‍ത്തത്   അര കിലോ.  2 .വന്‍ പയര്‍ ഒരു കപ്പ്‌. 3 .തേങ്ങ ചിരകിയത്  ഒരു കപ്പ്‌
4  മഞ്ഞള്‍ പൊടി ഒരു ടീ സ്പൂണ്‍  5. കാ‍ന്താരി മുളക്  രണ്ടു വലിയ സ്പൂണ്‍. 6 . വെളുത്തുള്ളി  പത്തല്ലി
7 . ഉപ്പ്  പാകത്തിന്.  താളിയ്ക്കാന്‍ - ശുദ്ധ വെളിച്ചെണ്ണ കാല്‍ കപ്പ്‌ , ചുവന്നുള്ളി അഞ്ചെണ്ണം ,
വറ്റല്‍ മുളക് മൂന്നു  , കടുക് ഒരു സ്പൂണ്‍ , ജീരകം ഒരു സ്പൂണ്‍  , കറി വേപ്പില രണ്ടു തണ്ട്.

പാചക വിധി - കുതിര്‍ത്ത കപ്പ ഇരട്ടി വെള്ളം ചേര്‍ത്ത്  വേവിയ്ക്കണം. വെന്തതിനു ശേഷം ബാക്കി വെള്ളം വാര്‍ന്നു കളയുക. വേവിച്ച വന്‍ പയര്‍ കപ്പയുമായി യോജിപ്പിയ്ക്കുക ശേഷം മൂന്നു മുതല്‍ ആറു  വരെ ചേരുവകള്‍ നന്നായി ചതച്ചു ചേര്‍ക്കുക  പാകത്തിന് ഉപ്പും ചേര്‍ത്ത്  രണ്ടു മിനിറ്റ് ചെറിയ തീയില്‍ വേവിയ്ക്കുക. എണ്ണ ചൂടാക്കി ചേരുവകള്‍ ചേര്‍ത്ത് താളിച്ച്‌ കപ്പയില്‍ ചേര്‍ത്ത് നന്നായി ഇളക്കി ചൂടോടെ വാഴ ഇലയിലേക്ക് വിളമ്പി നടുവില്‍ ഒരു കുഴി കുത്തി അതിലേയ്ക്ക് മീന്‍ ചാര്‍ ഒഴിയ്ക്കുക.

ആറ്റു പരല്‍ മീന്‍ കറി.

പെടയ്ക്കുന്ന പരല്‍ മീന്‍ ഒരു കോര്മ്പല്‍ ( ഏകദേശം ആറ് ഏഴെണ്ണം )  1 . വെളിച്ചെണ്ണ അര കപ്പ്  2 . കടുക് , ഉലുവ  ഓരോ  വലിയ സ്പൂണ്‍. 3 . ഇഞ്ചി രണ്ടു കഷണം 4 .  വെളുത്തുള്ളി ഒരു ചെറിയ കുടം 5 . കുടം പുളി ഏഴു കഷണം 6  . ഉപ്പു പാകത്തിന്  7  .മുളക് പൊടി അഞ്ചു സ്പൂണ്‍ 8 . മഞ്ഞള്‍ പൊടി ഒരു ചെറിയ സ്പൂണ്‍  , കറി വേപ്പില

പാചക വിധി -   മീന്‍ ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് ഉലുവ എന്നിവ പൊട്ടിയ്ക്കുക അതിലേയ്ക്ക് ഇഞ്ചി നീളത്തില്‍ അരിഞ്ഞത് വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക   ഇതിലേയ്ക്ക് പൊടികള്‍ രണ്ടും ചേര്‍ത്ത് ചെറിയ തീയില്‍ മൂപ്പിയ്ക്കുക   പച്ച മണം മാറി അരപ്പ് മൂക്കുമ്പോള്‍ കുടം പുളി , ഉപ്പ് , പാകത്തിന് വെള്ളംഇവ ചേര്‍ത്ത് നല്ലത് പോലെ തെളയ്ക്കുമ്പോള്‍ വെട്ടി കഴുകിയ മീന്‍  കഷണങ്ങള്‍ ചേര്‍ത്ത് വീണ്ടും  നന്നായി തെളയ്ക്കുമ്പോള്‍ കറിവേപ്പില ചേര്‍ത്ത്   ചാറു പറ്റി എണ്ണ തെളിയുമ്പോള്‍ വാങ്ങുക.
മണ്‍ ചട്ടിയും വിറക് അടുപ്പുമാണേല്‍ കലക്കി.
പിറ്റേന്ന് കാലത്ത്   പഴം കഞ്ഞിയ്ക്ക് അത്യുത്തമം .

കുടിയ്ക്കാന്‍ നല്ല വാറ്റു ചാരായം (ഈസ്റ്റ്  ചേര്‍ക്കാതെ കള്ള് ചേര്‍ത്ത് വാറ്റി എടുത്തത് ) കിട്ടിയാല്‍ അതില്‍ പരം ഭാഗ്യം ഇല്ല!  ഒന്ന് മോന്തി സ്വല്പം ചാറു തൊട്ടു നക്കി ഇത്തിരി മീന്‍ അടര്‍ത്തി കപ്പയും ചേര്‍ത്ത് നാക്കേല്‍  വച്ച് മെല്ലെ ചവച്ച് ഇറക്കുക.
ആദ്യം കക്കാട്ടാറില്‍ ഒരു വിസ്താര കുളി വിശപ്പിനു നന്ന്!  പക്ഷെ ശ്രദ്ധ വേണം നല്ല വഴു വഴുപ്പുള്ള ഉരുളന്‍ പാറ കല്ലുകള്‍ നിറയെ പാരകളായി ഉണ്ട്.

അണിയറ .
പാചക നിര്‍ദ്ദേശം  ഉഷാ കുമാരി. 
സാങ്കേതികം (ച്ചാല്‍  ..ഗതാഗതം ...തീറ്റി ..കുടി...കുളി...) പുളിമൂടന്‍ ഷാജി, മധു പിള്ള , ഫിലിപ്പ് അച്ചായന്‍
വിധി പ്രകാരം കഷ്ടപ്പെട്ട്  ഉണ്ടാക്കിയ ജോര്‍ജിനോടും കുശിനികാരന്‍ ചേട്ടനോടും കടപ്പാടും സ്നേഹവും.  (ഈ വീടല്ലാതെ ഒരാശ്രയം ആ വഴി ഇത്തിരി പാടാ...കടകളും കമ്മി )


അഭിപ്രായങ്ങള്‍ക്കും  സൃഷ്ടികള്‍ക്കും (കമന്റിലൂടെയോ അല്ലാതെയോ) മാന്യ വായനക്കാരോടും സഹകാരികളോടും  വീണ്ടും വീണ്ടും അഭ്യര്‍ത്ഥന...ഏതെല്ലാം സ്ഥലങ്ങള്‍  പാചകങ്ങള്‍ പാനീയങ്ങള്‍ നിങ്ങള്‍ക്ക്  അറിയാവുന്നത്ര ആര്‍ക്ക് അറിയാം?

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

പേങ്കി

പത്തനംതിട്ട ജില്ലയിലെ വന മേഘലയായ വടശേരിയ്ക്കരയ്ക്കടുത്ത്  കാട്ടാറും കാട്ടു മൃഗങ്ങളും (സന്ധ്യ വന്നാല്‍!)പാറ കെട്ടുകളും നിറഞ്ഞ ഇത് വരെ ഒരു മാതിരി കന്യക വനം...അഥവാ വിര്‍ജിന്‍ ഫോറെസ്റ്റ്...  പേങ്കി".
അധികം ദൂരെ അല്ലാതെ സ്ഥിര താമസക്കാരായ ശ്രി. ജോര്‍ജും അനിയന്‍ ശ്രീ . അജയും...അവരുടെ സ്വപ്ന ഭുമി...
ഇടയ്ക്കും പെഴയ്ക്കും അവിടെ പോയി വന്‍ പയര്‍ ഇട്ടു പുഴുങ്ങിയ വാട്ടു കപ്പയും കുടം പുളിയിട്ടു ചുവന്ന മുളക് അരച്ച പരല്‍ മീന്‍ കറിയും നാക്കേല്‍  തൊട്ടു കൂട്ടി അസാരം സേവയും കഴിഞ്ഞു...കക്കാട്ട് ആറില്‍ ഉരുളന്‍ കല്ലുകളുടെ മസ്സേജ് പാര്‍ലര്‍ സെറ്റ് അപ്പില്‍ കിടക്കുന്ന ശ്രീ ഷാജി മാത്യു പുളിമൂട്ടില്‍, ജോമോന്‍ ഇലന്തൂര്‍..,
പേങ്കി യുടെ തിരു മുടി.
നിരന്തര സര്കീട്ടുകാരായ ഇവര്‍ പറയുന്ന ഒരു പക്ഷെ അധികം ആരും അറിയാത്ത ചില സ്ഥലങ്ങളും അവിടുത്തെ ശാപ്പാട് ..സേവാ ചുറ്റുപാടുകളും ...
ഇവരുടെ ഒക്കെ മാനസ സന്തതിയത്രേ ഈ "ശാപ്പാട്ടുരാമന്‍ കമ്പനി"

പേങ്കിയെ  കുറിച്ച്  പുറകാലെ എഴുതാം...
ഇനി മാന്യ സഹകാരികള്‍ കഥിച്ചാലും...