കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2021 നവംബർ 6, ശനിയാഴ്‌ച
ജിഹാദികൾ
2021 ഒക്‌ടോബർ 22, വെള്ളിയാഴ്‌ച
നമ്മുടെ ദൈവങ്ങൾ
2021 സെപ്റ്റംബർ 17, വെള്ളിയാഴ്‌ച
വിറളി പിടിപ്പിക്കുന്ന മത ബോധം
2020 ഓഗസ്റ്റ് 29, ശനിയാഴ്‌ച
കൊറോണക്കാലവും കുറെ ഓണസ്മരണകളും
2020 ലെ ഓണം ഏതാണ്ട് തീരുമാനം ആയി. സോപ്പിട്ട്,മാസ്ക്കിട്ട് ,ഗ്യാപ്പിട്ട് ഓണം ആഘോഷിക്കാൻ സർക്കാർ അനുവാദം തന്നു കഴിഞ്ഞു. അതായത് ഓണത്തിന്റെ ആഘോഷങ്ങൾ ഇല്ലാതെ അവരവർ അവരവരുടെ വീട്ടിൽ മാസ്കിടാതെ ,ഗ്യാപ്പിടാതെ ,സോപ്പിടാതെ ഓണം ആഘോഷിക്കാം. അത്രകണ്ട് കൊറോണ നമ്മുടെ സാമൂഹിക ജീവിതത്തെ ബാധിച്ച് കഴിഞ്ഞു. എങ്കിലും നമുക്ക് പരിഭവം ഇല്ല. കഴിഞ്ഞ രണ്ടു വർഷവും നമ്മൾ ഓണം ആഘോഷിച്ചില്ല. 2018 ലും , 2019 ലും വന്ന പ്രളയങ്ങൾ നമുക്ക് പുതിയ പുതിയ അനുഭവങ്ങൾ തന്നു. പുതിയ പാഠങ്ങൾ പഠിപ്പിച്ചു . പക്ഷെ അപ്പോഴും സാമൂഹിക ജീവിതം നമുക്ക് അന്യമായിരുന്നില്ല. എന്നാൽ കൊറോണ അതും നമ്മിൽ നിന്ന് തട്ടിയെടുത്തു . എങ്കിലും നമുക്ക് പരിഭവം ഇല്ല. സന്തോഷത്തോടെ ഓരോ മലയാളിയും ഓണം ആഘോഷിക്കാൻ തയ്യാറായിക്കഴിഞ്ഞു. മനസ്സിൽ ആയിരം ആർപ്പുവിളികളും ആയി നമ്മൾ മാവേലി വാണിരുന്ന ആ പഴയ കാലം ഓർത്തെടുക്കുന്നു. പ്രജകളെ കാണാൻ പാതാളത്തിൽ നിന്ന് വരുന്ന മാവേലിയെ ഓൺലൈൻ ആയി വരവേൽക്കാൻ നമ്മൾ തയ്യാറായി കഴിഞ്ഞു. ജാതി വ്യത്യാസം ഇല്ലാതെ എല്ലാ മലയാളിയും ഓണം ആഘോഷിക്കും. എവിടെ ആയിരുന്നാലും. കേരളത്തിന് പുറത്തായാൽ മലയാളിക്ക് ഓണം ഒരു ഗൃഹാതുരത്വമായി അനുഭവപ്പെടും. വർധിച്ച ആവേശത്തോടെ ആയിരിക്കും അപ്പോൾ ഓണം ആഘോഷിക്കുന്നത് .
സത്യത്തിൽ എന്താണ് ഓണം? എന്നാണു കേരളീയർ ഓണാഘോഷം തുടങ്ങിയത്? ശരിക്കും ആരാണ് മാവേലി? വാമനൻ തന്റെ ആദ്യ പാദത്താൽ ഭൂമിയും രണ്ടാം പദത്താൽ ആകാശവും അളന്നു. മൂന്നാമത്തെ അടി എവിടെ അളക്കണം എന്ന് ചോദിച്ചപ്പോൾ തലയും കാണിച്ച് കൊടുത്തു മഹാബലി എന്നാണു കഥ. അത് സത്യമാണെങ്കിൽ മഹാബലി കേരളത്തിന്റെ മാത്രം രാജാവായിരിക്കില്ലല്ലോ .ലോകത്തിന്റെ മുഴുവനും ആയിരിക്കില്ലേ ? . പിന്നെ ഈ കേരളം മാത്രം എന്ത് കൊണ്ട് മഹാബലി സന്ദർശിക്കുന്നു? എന്ത് കൊണ്ട് തൊട്ടടുത്ത തമിഴ് നാട്ടുകാരും കന്നടക്കാരും ഓണം ആഘോഷിക്കുന്നില്ല ? ഇത്തരം ചോദ്യങ്ങൾ ഒന്നും നമ്മൾ ചോദിക്കാറില്ല. കാരണം ഓണം നമുക്ക് ഒരു വികാരം ആണ്. അതിന്റെ പേരിൽ അൽപ്പം അന്ധവിശ്വാസം സഹിക്കേണ്ടി വന്നാൽ അതിനും നമ്മൾ തയ്യാറാണ്.
AD 800 ൽ കുലശേഖര പെരുമാളിന്റെ കാലം മുതലാണ് നമ്മൾ ഓണം ആഘോഷിച്ചു വരുന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ കേരളത്തിന്റെ ചരിത്രം ചികഞ്ഞു പോകുമ്പോൾ നമുക്ക് കാണാം പ്രാചീന കേരളം ഒരിക്കലും ഒരു കേന്ദ്രികൃത ഭരണത്തിന് കീഴിൽ വന്നിരുന്നില്ല എന്ന്. അഥവാ കേരളം എന്നത് ഏതാണ്ട് തീരപ്രദേശം മാത്രമായ ഒരു ഭൂപ്രദേശം ആയിരുന്നെന്നും. കൊടും കാടുകൾ നിറഞ്ഞ മലനാട്ടിലും ഇടനാട്ടിലും ജനപഥങ്ങൾ നന്നേ കുറവായിരുന്നു എന്നും നമുക്കറിയാം.
എങ്കിലും കേരളത്തിന്റെ മുക്കിലും മൂലയിലും വ്യത്യസ്ത രാജഭരണത്തിനു കീഴിൽ നമ്മൾ മലയാളികൾ ഓണം ആഘോഷിച്ചു. വ്യത്യസ്തത ജാതി രാഷ്ട്രിയങ്ങളിൽ പദമൂന്നിയിരുന്നെങ്കിലും നമ്മുടെ ഇടയിൽ സാഹോദര്യം നില നിന്നിരുന്നു. ഓണക്കാലത്തെങ്കിലും. എന്നാൽ കാലം മാറി കഥ മാറി. ജീവിതത്തിന്റെ നിസാരത്വം എത്ര എന്ന് കൊറോണ നമുക്ക് കാണിച്ച് തന്ന ഈ കാലത്തും പരസ്പരം കൊത്തിപ്പറിക്കാൻ തയ്യാറായി നിൽക്കുകയാണ് നമ്മൾ. എങ്കിലും ഇനിയും വറ്റാത്ത നന്മയുടെ ഉറവകൾ അവശേഷിച്ചിട്ടുണ്ടാവും എന്ന വിശ്വാസത്തിൽ ഏവർക്കും ഓണാശംസകൾ.
2020 ജൂലൈ 26, ഞായറാഴ്‌ച
ഹോമിയോപ്പതിയും കോവിട് പ്രതിരോധവും.
2011 ഒക്‌ടോബർ 4, ചൊവ്വാഴ്ച
മലയാളിയും ഫ്രിഡ്ജിന്റെ കവറും..പിന്നെ മറ്റു ചില ഉപായങ്ങളും..
2010 ഡിസംബർ 25, ശനിയാഴ്‌ച
പെരുന്തേനരുവി
ജീപ്പ് ആണെങ്കിലും മുതുകിന്റെ കണ്ണികള്‍ ചിലപ്പോള്‍ പറിയാം!
വല്ല വിധത്തിലും എത്തി പറ്റിയാല്‍...പ്രകൃതി തെളിനീര്‍ ഒഴുക്കുന്ന കാട്ടാറിന്റെ വെള്ളി പാദ സരം നമുക്കും അണിയാം..
മറുകരയില്‍ ദൂരെ തല എടുപ്പോടെ നില്‍ക്കുന്ന വന്‍ മരങ്ങള്‍..റാന്നി ഗൂട്രിക്കല്‍ വന മേഖല. പക്ഷെ ഇരു കരകളിലും ജന പഥങ്ങള്‍ കൂടുതല്‍.
എങ്കിലും മെല്ലെ വെള്ളത്തില്‍ ഇറങ്ങി കിടന്നാല്‍...സിരകളില്‍ തണുപ്പ് കയറി പോകുന്നത് ഒരു സുഖമാണേ...
അല്‍പ ദൂരത്തില്‍ വലിയ വെള്ള ചാട്ടം അവിടെയ്ക്ക് ഒഴുക്കി കൊണ്ടുപോകാനുള്ള ശ്രമം കാട്ടാറ് എപ്പോഴും തുടരും...സൂക്ഷിച്ചില്ലെങ്കില്‍ പാറകളില്‍ വഴുക്കി വീഴുകയും ചെയ്യും.
വെള്ളം അതി ശക്തമായി വീണു വലിയ ഒരു കിണര്‍ രൂപാന്തര പെട്ടിട്ടുണ്ടെന്നും വെള്ളച്ചാട്ടത്തില്‍ വീണു മരിച്ച പലരുടെയും ശരീരം ആ കിണറില്‍ പോയി മറഞ്ഞിട്ട് കിട്ടിയിട്ടില്ല എന്നും പറയുന്നു.
എല്ലാ അനുസാരികളുമായി പോയെന്കിലെ പറ്റൂ ...കടകളും മറ്റും ഇല്ല എന്ന് പറയാം.
സന്ധ്യ ആയാല്‍ ചെറിയ മൃഗങ്ങളെ ഒക്കെ ചിലപ്പോള്‍ കണ്ടെന്നും വരാം.
അവിടെ നിന്നും പെരിനാട് വഴി പംപയ്ക്കും പോകാം.
പെരുന്തേനരുവി വെള്ള ചാട്ടം സ്പെഷിയല്‍ മരച്ചീനി പുഴുക്കും കാന്താരി ചമ്മന്തീം ഉണക്ക മീന്‍ ചുട്ടതും വാരി എല്ല് കറീം...(റസിപ്പി ആവശ്യപ്പെട്ടാല്‍ തരുന്നതാണ്.)
ദഹനത്തിന് ഇടയ്ക്കിടെ വാഴ ഇല കൊണ്ട് അടച്ച ചില്ല് കുപ്പിയിലെ എരിഞ്ഞു കയറുന്ന വാറ്റും!!!