കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2021, നവംബർ 6, ശനിയാഴ്‌ച
ജിഹാദികൾ
ജിഹാദ് എന്നാൽ വിശുദ്ധ യുദ്ധം എന്നാണ് . നമുക്കതിനെ തിന്മക്കെതിരെ നന്മയുടെ പക്ഷത്തു നിന്നു നടത്തുന്ന സമരം എന്ന് വ്യാഖാനിക്കാം . എന്നാൽ അതിന്റെ നേരെ വിപരീത അർഥത്തിൽ ആണ് ഇന്നാ വാക്ക് ഉപയോഗിക്കപ്പെടുന്നത് . പൊതുവെ ഇസ്ലാം ഭീകരവാദികൾ നടത്തുന്ന തീവ്രവാദ ആക്രമണങ്ങളും അതിക്രമങ്ങളും ആണ് ജിഹാദ് എന്ന വാക്കിന്റെ നടപ്പു വ്യാഖാനം. എന്നാൽ വസ്തുത അതല്ല. ജിഹാദ് ഒരു മതത്തിന്റെ മാത്രം തലയിൽ കെട്ടിവയ്‌ക്കേണ്ടതില്ല. എല്ലാ രംഗത്തും ജിഹാദികൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനമായി കാണപ്പെടുന്നത് മതത്തിലും, രാഷ്ട്രീയത്തിലും ശാസ്ത്രത്തിലും ആണ്.
എല്ലാ മതങ്ങളിലും നിങ്ങൾക്കിവരെ കാണാം. ഇവർ മതത്തിന്റെ ശരിയായ അർഥം മനസിലാക്കാത്തവരും , അറിവിൽ കുറഞ്ഞവരും ആണ്. അക്കാദമിക ബിരുദങ്ങളുടെ അഭാവം കൊണ്ടല്ല ഇവരൊന്നും അറിവില്ലാത്തവർ ആയി മാറുന്നത്. പുരാതന കാലത്തെഴുതിയ മതഗ്രന്ഥങ്ങൾ ദൈവ ദത്തമാണെന്ന് വിശ്വസിക്കുന്നവരും കാലത്തിനൊത്തു ഗുണപരമായ വ്യാഖ്യാനങ്ങൾ നൽകി അത്തരം പുസ്തകങ്ങളുടെ നന്മയെ സാംശീകരിക്കാൻ കഴിയാത്തവരും ആണ് ഇക്കൂട്ടർ. മതത്തിന്റെ ശരിയായ ലക്‌ഷ്യം മനുഷ്യനിൽ നന്മ ഉണ്ടാക്കുകയും ഒരു ആത്മീയ അന്തരീക്ഷത്തിൽ ജീവിതം ചിട്ടപ്പെടുത്തുകയും ആണ്. എല്ലാ മതങ്ങളും ഇത് തന്നെ ആണ് ഉദ്ദേശിക്കുന്നത്. എന്നാൽ മതം ജീവിനമാർഗമായി സ്വീകരിച്ചിട്ടുള്ള ആളുകളുടെ ഇടപെടൽ അതിനെ ഒരു സ്ഥാപനമായി ചിട്ടപ്പെടുത്തുകയും വിശ്വാസികളെ ആ സ്ഥാപങ്ങളെ സംരക്ഷിക്കനുള്ള യോദ്ധാക്കളായി മാറ്റുകയും ആണ് ചെയ്യുന്നത്. ഒരു മതവും ഇതിൽ നിന്ന് വിഭിന്നമല്ല.
രാഷ്ട്രീയവും ഇത് തന്നെ അല്ലെ ചെയ്യുന്നത്? എന്താണ് രാഷ്ട്രീയ പാർട്ടികളുടെ യഥാർത്ഥ ലക്‌ഷ്യം ?. മനുഷ്യനും സമസ്ത ജീവജാലങ്ങൾക്കും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ പറ്റുന്ന ഒരിടം ആയി രാഷ്ട്രത്തിനെ മാറ്റിയെടുക്കുന്ന പ്രകീയയിൽ പങ്കാളി ആവുക എന്നതാണ് ഓരോ രാഷ്ട്രീയ പാർട്ടികളുടെയും യഥാർത്ഥ ലക്‌ഷ്യം ആകേണ്ടത്. എന്നാൽ സംഭവിക്കുന്നതോ ? രാഷ്ട്രീയം ഉപജീവനത്തിനും അധികാരത്തിനും ഉള്ള വേദി ആക്കി മാറ്റുന്നു. രാഷ്ട്രത്തിന് എന്തും സംഭവിക്കട്ടെ എന്റെ പാർട്ടി പക്ഷെ നിലനിൽക്കണം. ആ നിലനിൽപ്പിനു എതിരെ നിൽക്കുന്ന പാർട്ടികളെ ഒതുക്കണം അണികളെ കൊന്നു തള്ളണം. വിമർശനം വേണ്ടേ വേണ്ട. ഇതല്ലേ ശരിയായ ജിഹാദ് ? ഈ രാഷ്ട്രീയ ജിഹാദികളും മത ജിഹാദികളും തമ്മിൽ കൈകോർക്കുമ്പോഴോ !?
ഏറ്റവും ഭീകര ജിഹാദികൾ ശാസ്ത്ര രംഗത്താണെന്നത് നമ്മളെ ഞെട്ടിക്കും. അതിന്റെ രൂക്ഷത കൂടുതൽ പ്രകടമാകുന്നത് ആരോഗ്യ ശാസ്ത്രത്തിലും. ആരോഗ്യ ശാസ്ത്രത്തിന്റെ ലക്‌ഷ്യം മനുഷ്യന് ശാരീരികവും മാനസികവും ആയ സ്വാസ്ഥ്യം നിലനിർത്തി ആയുസെത്തും വരെ രോഗ ഭീതി കൂടാതെ ജീവിക്കാൻ സഹായിക്കുക എന്നതാണ്. ശാസ്ത്രീയ ചികിത്സ എന്ന പേരിൽ അലോപ്പതിയും സമാന്തര ചികിത്സ എന്ന പേരിൽ ഹോമിയോപ്പതി , ആയുർവേദം, പ്രകൃതി ചികിത്സ, സിദ്ധ ചികിത്സ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ചികിത്സാ ശാഖകളും ഉണ്ട്. ഈ സമാന്തര ചികിത്സകളിലൂടെ എത്ര പേരുടെ രോഗം മാറ്റിയാലും അതിനെ ചികിത്സ ആയി അലോപ്പതിക്കാർ അംഗീകരിക്കില്ല. അത് ശാസ്ത്രീയം അല്ലത്രേ ..! ഇതര ചികിത്സാ ശാഖകളോട് ഇവർ കാണിക്കുന്ന അവജ്ഞ , അവഗണന, ആക്ഷേപം ഒക്കെ തന്നെ മറ്റേതു ജിഹാദികളേക്കാൾ മുന്നിൽ ആണ്. തെറ്റായ ഭക്ഷണം നൽകി മനുഷ്യനെ രോഗി ആക്കാൻ ശ്രമിക്കുന്ന ഭക്ഷണ മാഫിയയും , രോഗത്തെ ചികിതസിക്കാൻ വലിയ സംവിധാനങ്ങൾ ഒരുക്കുന്ന മരുന്ന് മാഫിയയും സമ്പത്തു സമാഹരിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്നിൽ കണ്ടു കൈകോർത്തു നിൽക്കുമ്പോൾ മറ്റാരും പ്രസക്തരാകുന്നില്ല. ഇവർക്ക് കുഴലൂത്തുകാരായി നിൽക്കുന്ന (അ)ശാസ്ത്രഞ്ജനാനികൾ ആണ് ഇവരുടെ ജിഹാദി സേന.
ഈ ഭീകര ജിഹാദികളിൽ നിന്നും നമുക്ക് മോചനം ലഭിക്കേണ്ടതുണ്ട്. യഥാർത്ഥ മതവും യഥാർത്ഥ രാഷ്ട്രീയവും യഥാർത്ഥ ശാസ്ത്രവും കൈകോർത്തു പിടിക്കുമ്പോൾ ആണ് ജിഹാദിന്റെ നല്ല അർഥം നമുക്ക് മനസിലാക്കാൻ കഴിയുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ