Arsenicum
Album അരങ്ങ് വാഴുക ആണ്. അവസാനം രാജേഷ് ഡോക്ടർ കൂടി വന്നു സാക്ഷ്യം
പറഞ്ഞു. പടിയാർ കോളജിലെ ഡോക്ടറും രംഗത്ത് വന്നു. കൊറോണ വയറസിനെ Arsenic Alb
തുരത്തുമോ എന്നത് എല്ലാവരുടെയും സംശയം ആണ്.ചിലരൊക്കെ മരുന്ന് കഴിച്ചു,
ചിലർ ഇനിയും കഴിക്കാൻ ഇരിക്കുന്നു.മറ്റ് ചിലർ മരിച്ചെന്ന് പറഞ്ഞാലും
കഴിക്കാൻ തയ്യാറുമല്ല .
English വൈദ്യം പിന്തുടരുന്നവർ എന്നും
ഹോമിയോപ്പതിയെ പുച്ഛിച്ചിട്ടെ ഉളളൂ..No action ,no reaction എന്നാണ്
അവരുടെ വിലയിരുത്തൽ.
എലിവിഷം ആയും ഉപയോഗിക്കുന്ന ഒരു കെമിക്കൽ ആണ് Arsenic Alb. അത് കൊണ്ട് അത്
ഉപയോഗിച്ചാൽ മാരക രോഗം വരും, വിഷമാണ് എന്നൊക്കെ അലോപ്പതിക്കാർ പറയുമെങ്കിലും
അതിൽ കാര്യം ഇല്ല ,കഴമ്പില്ല.കാരണം ഹോമിയോപ്പതി രീതിയിൽ potentise ചെയ്താണ്
ഇത് ഉപയോഗിക്കുന്നത് . 12 X എന്ന് പറയുന്ന potency ക്ക് അപ്പുറം ആ
മരുന്നിന്റെ ഒരു ആറ്റം പോലുമില്ല. 13 X, 14 X......... അങ്ങനെ പോയി 100
ന്റെ potency യിൽ 1, 2, 3 അങ്ങനെ വന്ന് 30 potency ആണ് കോവിട് പ്രതിരോധം ആയി ഉപയോഗിക്കാൻ ആവശ്യപ്പെടുന്നത്. അത് കൊണ്ട് തന്നെ വിഷമാണ് എന്ന പേടി വേണ്ടാ. കൊടിയ
വിഷം നേരിട്ട് കലക്കി കൊടുക്കുന്ന അലോപ്പതിക്കാർ ആണ് ഇത് പറയുന്നതെന്ന്
ഓർക്കണം.
വയറസിന് അലോപ്പതിയിൽ വാക്‌സിനോ, മരുന്നോ ഇല്ല. പിന്നെ എന്താണ് ചെയ്യുന്നത് എന്ന്
ചോദിച്ചാൽ complications management ആണ് അലോപ്പതിയിൽ ചെയ്യുന്നത് . ശ്വസന തടസം വന്നാൽ മാറ്റുക, പനി
, ചുമ എന്നിവ കുറയ്ക്കുക, അങ്ങനെ ഒക്കെ..ശരീരം രോഗാണുക്കളോട് പൊരുതി വിജയിക്കും വരെ body
കാക്കുക. അതാണ് അലോപ്പതി ചെയ്യുന്നത്. ബോഡി പരാചയപ്പെട്ടാൽ ശാസ്ത്രീയമായി
സംസ്കരിക്കുക. തീർന്നു. മരുന്നുണ്ട് ഞങ്ങൾ ചികത്സിക്കാം എന്ന് പറയുന്ന
മറ്റൊരു ചികിത്സക്കാരെയും അവർ അടുപ്പിക്കില്ല.
ഇപ്പുറത്ത് ഹോമിയോക്കാരുടെ വാദം തങ്ങളുടെ കയ്യിൽ എല്ലാ രോഗത്തിനും മരുന്നുണ്ട്
എന്നാണ്. അത് കേൾക്കുമ്പോൾ അലോപ്പതിക്കാർക്ക് ഹാലിളകും. എന്നാൽ അലോപ്പതിക്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും സത്യം ഇതാണ് ഹോമിയോയിൽ ഇപ്പൊൾ ഉള്ള
രോഗത്തിന് മാത്രമല്ല ഇനി വരാനിരിക്കുന്ന രോഗത്തിന് കൂടി മരുന്നുണ്ട്
എന്നാണ്. കാരണം ഹോമിയോപ്പതി രോഗത്തിന് ചികിത്സിക്കുന്നില്ല. രോഗം ബാധിച്ച
വ്യക്തിയുടെ തകരാറിലായ ജീവ ശക്തിയെ ആരോഗ്യത്തിലേക്ക് കൊണ്ടുവരുക ആണ്
ചെയ്യുന്നത്. അതായത് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ
ശക്തിപ്പെടുത്തുന്നു. ഒരു ഹോമിയോ മരുന്നും രോഗം ഭേദം ആക്കില്ല. ശരീരം ആണ്
രോഗം ഭേദം ആക്കുന്നത്.ഹോമിയോ മരുന്ന് ഇക്കാര്യത്തിൽ ശരീരത്തെ സഹായിക്കുക
മാത്രമാണു് ചെയ്യുന്നത്. അത് കൊണ്ടാണ് ഏതു രോഗത്തെയും ഹോമിയോപ്പതിയിൽ കൈകാര്യം
ചെയ്യാം എന്ന് പറയുന്നത്.
ഹോമിയോപ്പതി
ഇംഗ്ലീഷ് വൈദ്യം പോലെ പ്രവർത്തിക്കുന്ന ഒരു ചികിത്സാ സമ്പ്രദായം അല്ല. ഒരു പനി
വന്നാൽ അലോപ്പതി വൈദ്യം എല്ലാവർക്കും ഒരു മരുന്നാണ് കൊടുക്കുന്നത്. കാരണം
അവർ രോഗത്തെ ആണ് ചികിത്സിക്കുന്നത്. എല്ലാവർക്കും ഒരേ രോഗം ആണ്- പനി
.അത് കൊണ്ട്
ഒരേ മരുന്ന് മതി. ഒരു 10 മരുന്നും അൽപം മെഡിക്കൽ പരിജ്ഞാനവും ഉണ്ടെങ്കിൽ ഒരു
നല്ല അലോപ്പതി ഡോക്ടർ ആകാം. എന്നാൽ ഹോമിയോപ്പതിയിൽ സ്ഥിതി വ്യത്യസ്തം ആണ്. പനിയുമായി
10 പേര് വന്നാൽ 10 പേരുടെയും മാനസിക ശാരീരിക ലക്ഷണങ്ങൾ പഠിച്ചാണ്
മരുന്ന് കൊടുക്കുന്നത് . മാനസിക ലക്ഷണത്തിനാണ് ഹോമിയോപ്പതി കൂടുതൽ വില
കൊടുക്കുന്നത്. അപ്പൊൾ 10 മരുന്ന് ആയിരിക്കാം പനിയുമായി വരുന്ന ഓരോരുത്തർക്കും
ലഭിക്കുന്നത്. അങ്ങനെ മിനിമം ഡോസിൽ നൽകുന്ന സിംഗിൾ റെമഡി രോഗത്തെ ഉറപ്പായി മാറ്റിയിരിക്കും. അത് ഹാനിമാന്റെ വാക്ക്. എന്നാൽ ബഹു ഭൂരിപക്ഷം ഹോമിയോ
ഡോക്ടർ മാർ ഇതിന് മിനക്കെടാറില്ല. പലർക്കും ആ ചികിത്സാ വേണ്ടത്ര അറിയുകയും ഇല്ല. അവർ അലോപ്പതി മോഡലിൽ രോഗത്തെ
ചികിത്സിക്കും. അത് കൊണ്ടാണ് ഹോമിയോ ഡോക്ടറെ കാണിച്ചു രോഗം വഷളായി ആളുകൾ
അലോപ്പതി ഡോക്ടറെ കാണിക്കുന്നത്. പേരുദോഷം ഹോമിയോപ്പതിക്കും . ഒരു മികച്ച
സമാന്തര ചികിത്സാ സമ്പ്രദായം എന്ന നിലയിൽ ഹോമിയോപ്പതി വളരാത്തത്തിന് കാരണം MBBS,
BDS, BAMS, നഴ്സിംഗ്, Sidha തുടങ്ങിയ കാശുവാരി കോഴ്സുകൾ കിട്ടാത്ത വിദ്യാർഥികൾ ഹോമിയോപ്പതി പഠിക്കാൻ വരുന്നത് കൊണ്ടാണ്. BHMS നാലാം വർഷം പഠിക്കുന്ന
കുട്ടികൾ പോലും പനി മാറ്റുന്നത് ആദ്യം ഹോമിയോ മരുന്ന് കഴിക്കുകയും ഫലിക്കാതെ വരുമ്പോൾ പാരസെറ്റമോൾ കഴിച്ചുമാണ് എന്ന് ചില ഹോമിയോ കോളേജ് വിദ്യാർത്ഥികൾ തന്നെ എന്നോട്
നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. യശ്ശശരീരനായ ഒരു പ്രശസ്ത ഹോമിയോ ഡോക്ടർ p mol എന്ന
മരുന്ന് കുറിച്ചതും എന്റെ നേരറിവാണ്.
വിഷയം
ഹോമിയോപ്പതിയിൽ vaccine ഉണ്ടോ എന്നതാണ്. ഇക്കാര്യത്തിൽ രണ്ട് അഭിപ്രായം ഉണ്ട് . ഹാനിമാന്റെ കാലത്ത് Belladonna,
Aconite എന്നീ മരുന്നുകൾ പകർച്ചപനിക്ക് preventive medicine ആയി
ഉപയോഗിച്ചതായി ഇക്കൂട്ടർ പറയുന്നു. അത് കൊണ്ട് ഹോമിയോപ്പതിയിൽ preventive medicine
ഉണ്ട് എന്നാണ് ഇവർ പറയുന്നത്. Preventive medicine സാധ്യമല്ല കാരണം ഹോമിയോപ്പതി
വ്യക്തി അധിഷ്ഠിത ചികിത്സ ആണ്. ഓരോ വ്യക്തിക്കും നൽകേണ്ടത് വ്യക്തിയുടെ മാനസിക ശാരീരിക രോഗ
ചിത്രത്തെ മുന്നിൽ കണ്ട് തീരുമാനിക്കുന്ന മരുന്നാണ്. രോഗം വരുന്നതിനു മുമ്പ്
എങ്ങനെ രോഗ ചിത്രം നമുക്ക് കിട്ടും. എന്ത് ആധികാരികത ആണ്
അതിനുള്ളത്? എന്നാണ് മറുകൂട്ടരുടെ വാദം.
Dr.Farokh
മാസ്റ്റർ എഡിറ്റർ ആയിരുന്ന Heritage മാഗസിനിൽ ചിക്കൻ ഗുനിയ വന്ന സമയത്ത്
preventive medicine എന്ന വിഷയത്തിൽ ലേഖനം വന്നിരുന്നു. ഒരു പ്രത്യേക
പ്രദേശത്ത് ഏറ്റവും കൂടുതൽ രോഗികൾക്ക് ഏതു മരുന്ന് ആണോ കൊടുത്തത് അതാണ് ആ
പ്രദേശത്ത് preventive medicine ആയി കൊടുക്കേണ്ടത് എന്ന് വായിച്ചതായി ഓർക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾക്ക് കൊടുത്ത മരുന്ന് 100 ശതമാനം ഉള്ള മറ്റൊരു ഗ്രൂപ്പിൽ കൊടുത്താൽ അപ്പോഴും മുഴുവൻ
population കവർ ചെയ്യപ്പെടുന്നില്ല. അപ്പോൾ എങ്ങനെ വിശ്വസനീയ മായ ഒരു പ്രതിരോധ ചികിത്സാ ആകും അത്?
ഇനി preventive
ആയി ഒരു മരുന്ന് ഉപയോഗിക്കണം എങ്കിൽ നമ്മൾ ആ മരുന്ന് കഴിക്കുകയും ആ
മരുന്നിന്റെ രോഗ ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ കൃത്രിമമായി
പ്രത്യക്ഷപ്പെടുകയും ചെയ്യണം.എന്നാലേ അതേ ലക്ഷണം ഉള്ള രോഗം നമ്മളെ ബാധിക്കാ
തെ ഇരിക്കൂ. എന്നാൽ ഒരു രോഗം ഓരോരുത്തരിലും ഓരോ ലക്ഷണങ്ങൾ സൃഷ്ടിക്കുമെന്ന് ഹോമിയോപ്പതിക്കു തന്നെ നല്ല അറിവുള്ളതാണ്. അപ്പോൾ ആവറേജുകളുടെ അളവ് ഹോമിയോപ്പതിയിൽ എങ്ങനെ ശരിയാവും? അത് തന്നെ അല്ലെ ഇഗ്ലീഷ് വൈദ്യം ?
ഒരു കൊറോണ രോഗിയെ പോലും നമ്മുടെ പാവം ഹോമിയോ ഡോക്ടർമാർക്ക് ചികിത്സിക്കാൻ കിട്ടിയിട്ടില്ല. കൊടുത്തിട്ടില്ല. പിന്നെ എങ്ങനെ ആണ് ഏറ്റവും
കൂടുതൽ രോഗികളെ ചികിതസിച്ച മരുന്ന് കണ്ടൂ പിടിക്കുന്നത്?
ഹോമിയോ ചികിത്സകാർ Ars Alb നെ preventive ആയി തീരുമാനിച്ചത് പത്രങ്ങളിൽ നിന്നും വായിച്ചറിഞ്ഞ രോഗ ലക്ഷണങ്ങളുടെ വെളിച്ചത്തിൽ ആവണം.
കേരളത്തിൽ
മാത്രം അല്ല, ഇന്ത്യയിൽ, ലോകത്ത് എല്ലായിടത്തും ഹോമിയോ പ്രതിരോധമായും ചികിത്സ ആയും Ars Alb കൊടുത്താൽ മതി
എന്ന് പറയുന്നത് വിഡ്ഢിത്തം എന്ന് മാത്രം അല്ല ഓരോ വ്യക്തിയുടെയും ശാരീരിക മാനസിക ലക്ഷണങ്ങൾ ആയിരിക്കണം ചികിത്സക്ക് ആധാരമാകേണ്ടത് എന്ന് പഠിപ്പിച്ച ഹാനി
മാനോടുള്ള അവഹേളനവും ആയിരിക്കും.
പിന്നെ
Ars Alb പൊതുവെ പത്രത്തിൽ വായിച്ച കൊറോണ ലക്ഷണവും ആയി അടുത്ത്
വരുന്നുണ്ട്..കഴിച്ചു എന്ന് വച്ച് ഒരു കുഴപ്പവും ഇല്ല .എന്തെങ്കിലും ഗുണം
കിട്ടിയാൽ നമ്മൾ എന്തിനു വേണ്ടന്നു വയ്ക്കണം.
ഏട്ടിലെ
പശു പുല്ലു തിന്നില്ല എന്ന് നമുക്കറിയാം...എന്ന് വച്ച് ഒരു ദിനം ഏട്ടിൽ
നിന്ന് പശു ഇറങ്ങി വന്നു പുല്ലു തിന്നാൽ അത് നമ്മൾ സമ്മതിക്കില്ല എന്ന്
എന്തിന് പറയണം? അതിനെ കറന്ന് നമ്മൾ ചായ ഉണ്ടാക്കി കുടിക്കുക തന്നെ വേണം...
പക്ഷേ കൊറോണക്കെതിരെ നമ്മൾ ഉണരണം. ജീവ ശക്തിയെ ബലപ്പെടുത്തി പ്രതിരോധം തീർക്കണം. അതിനു വേണ്ടത് നല്ല ഭക്ഷണവും, വ്യായാമവും, വിശ്രമവും ഒക്കെ ആണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ