2024, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ഇസ്രായേൽ

അദ്ഭുതകരമായ ഒരു രാജ്യം ആണ് ഇസ്രായേൽ. കേരളത്തിന്റെ പകുതി മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ രാജ്യം ഒരു വികസിത രാജ്യം ആണെന്ന് മാത്രമല്ല ലോകത്തിലെ തന്നെ എണ്ണപ്പെട്ട രാജ്യങ്ങളിൽ മുന്നിൽ ആണ്. എന്താണ് ഇതിനു കാരണം? അപാരമായ ബുദ്ധിശക്തിയും, ശാസ്ത്ര ബോധവും ,കഠിനാധ്വാനവും അർപ്പണബോധവും,സാഹോദര്യവും, സൗഹൃദവും ഒക്കെ ആണ് അവരെ മറ്റുള്ള ജനതയിൽ നിന്നും വ്യത്യസ്‌തകരാക്കുന്നത് . യഹോവ എന്ന ഒരു ഗോത്ര ദൈവത്തിന്റെ ഭരണത്തിന് കീഴൽ ഈ ജനത അനുഭവിച്ച യാതനകൾ ചെറുതൊന്നും അല്ല. വലിയ പീഡനങ്ങൾ ആണ് യഹോവ ഈ ജനത്തിന് നൽകിയത്. 200 ൽ അധികം വർഷക്കാലം യഹോവ ഇവരെ ഈജിപ്ത് കാരുടെ ക്രൂര പീഡനത്തിന് വിട്ടുകൊടുത്തു. വലിയ മഹാമാരിക്കും, സർപ്പ ദോഷത്തിനും ഇവരെ ഇരയാക്കി. അസീറിയക്കാരുടെയും , ബാബിലോണിയരുടെയും , റോമക്കാരുടെയും ക്രൂര പീഡനങ്ങൾക്ക് ഇവരെ ഏൽപ്പിച്ചു കൊടുത്തു. ഒടുവിൽ ലോകത്തിന്റെ നാനാഭാഗത്തേക്കും ഇവരെ ചിതറിപ്പിച്ചും കളഞ്ഞു. യഹോവ അല്ലാതെ കണ്ണിൽ ചോരയുള്ള മറ്റേതെങ്കിലും ദൈവമായിരുന്നെങ്കിൽ ഈ ജനത്തിന് ഇത്ര കഷ്ടത അനുഭവിക്കേണ്ടി വരില്ലായിരുന്നു. തങ്ങളുടെ ഗോത്ര പിതാക്കന്മാരുടെ നാട് വിട്ടു പോകാൻ മടിക്കാത്ത യഹൂദന്മാർ പിറന്ന നാട്ടിൽ ശബ്ദം ഇല്ലാതെ ജീവിച്ചു. ഒടുവിൽ ഇസ്ലാമിക അധിനിവേശവും നിർബന്ധിത മതം മാറ്റവും ഉണ്ടായെങ്കിലും അവരെ പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞില്ല. വേദ കാലത്ത് അവരുടെ പ്രധാന ശത്രു റോമൻ വേരുകളുള്ള ഫിലിസ്ത്യർ എന്ന ഗോത്രക്കാരായിരുന്നു. ആധൂനിക കാലത്ത് ആ റോളിൽ ഇന്ന് ഇസ്ലാം ആണുള്ളത്. ഇസ്ലാം മതം വളർന്നത് ജൂതന്റെ ജനിതക ദ്രവം ഊറ്റി കുടിച്ചാണ്. അതുവരെ ജൂതന്റെ മാത്രം സ്വന്തം ആയിരുന്ന മോശ, അഹറോൻ , എബ്രഹാം ,ഇസഹാക്ക് ,നോഹ , ആദം തുടങ്ങിയവരെ ഒക്കെ പ്രവാചകന്മാരാക്കി രൂപം കൊടുത്ത ഇസ്ലാം മതം യഹൂദനിൽ നിന്ന് യഹോവയെയും തട്ടിയെടുത്ത് അള്ളാഹു എന്ന് നാമകരണവും നടത്തി തങ്ങളുടെ ദൈവം ആയി ആരാധിക്കാനും തുടങ്ങി. പീഡന പർവ്വങ്ങൾ ഒന്നൊന്നായി തരണം ചെയ്തു പിറന്ന നാട്ടിൽ തിരിച്ചെത്തിയ ജൂതൻ കാണുന്നത് ആ നാട് കയ്യേറിയ ഇസ്ലാം മതക്കാരെയാണ്. അപ്പോഴും പിറന്ന നാട് വിട്ട് പോകാതെ വാഗ്ദത്തഭൂമിയിൽ നിശബ്ദരായി ജീവിക്കുന്ന തങ്ങളുടെ ബന്ധുക്കളുടെ സഹായത്താൽ മടിയന്മാരായ അറബികളിൽ നിന്നും തരിശു ഭൂമികൾ വാങ്ങി , കൃഷി ചെയ്തും കച്ചവടം ചെയ്തും ജൂതൻ കെട്ടിപ്പൊക്കിയ ആധൂനിക ഇസ്രായേൽ എന്ന രാഷ്ട്രത്തിന് പിറവിയിലെ തന്നെ ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്ന് വലിയ യുദ്ധങ്ങൾ നേരിടേണ്ടി വന്നു. അതിനെ എല്ലാം അതിജീവിച്ച് ഇന്ന് മറ്റു രാജ്യങ്ങളിലെ ശത്രുക്കളെ പേജർ ബോംബ് വച്ചും സോളാർ പാനൽ ഉപയോഗിച്ചും കൊന്നൊടുക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ജൂതന്റെ ജനിതക പ്രത്യേകത എന്നെ പറയാൻ കഴിയൂ. അറബികൾ ഇനി എത്ര വർഷം ജീവിച്ചാലും ജൂതനോപ്പം എത്തില്ല. കാരണം വിശ്വാസികൾ ആയി തുടരുമ്പോഴും ജൂതൻ ശാസ്ത്ര ബോധം പ്രകടിപ്പിച്ചാണ് ജീവിക്കുന്നത്. നോബൽ സമ്മാന ജേതാക്കളിൽ 22 ശതമാനവും ജൂതൻ ആണ്. അറബികളെ മൊത്തമായി എടുത്താൽ ഇത് ഒരു ശതമാനം മാത്രമേ വരൂ. യഹോവയോടുള്ള അന്ധമായ ആരാധന നിലനിർത്തുമ്പോഴും ശാസ്ത്രം പഠിക്കാനും ആധൂനിക ഗവേഷണങ്ങളിൽ ഏർപ്പെടാനും യഹൂദൻ തയ്യാറാകുന്നത് കൊണ്ടാണിത്. എന്നാൽ അറബികൾ ആകട്ടെ അഞ്ചാം നൂറ്റാണ്ടിൽ എഴുതി വയ്ക്കപ്പെട്ട വിവരങ്ങളുടെ വെളിച്ചത്തിൽ ആണ് ജീവിക്കുന്നത്. ലോകാവസാനം വരെയുള്ള അവരുടെ ശാസ്ത്രം അതാണ്. യഹൂദനെ നിങ്ങൾ എന്ത് കൊണ്ടിഷ്ട്ടപെടുന്നു? കാരണം ഇതാണ് . യഹൂദൻ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നമ്മൾ കാളവണ്ടി യുഗത്തിൽ നിന്ന് കാര്യമായി മുന്നേറില്ലായിരുന്നു. ലോകത്തിലെ പ്രധാന വ്യക്തികളുടെ ഒരു ലിസ്റ്റ് എടുക്കൂ. അതിൽ മിക്കവാറും ജൂതൻ ആയിരിക്കും. രാഷ്ട്ര ചിന്തകനും, സാമ്പത്തിക വിദഗ്ധനും ആയ കാറൽ മാർക്സ്, ആപേക്ഷികശാസ്ത്രത്തിന്റെ പിതാവായ ആൽബർട്ട് ഐൻസ്റ്റീൻ, പോളിയോ വാക്‌സിൻ കണ്ടു പിടിച്ച ജോനാ സാൾക്ക് , അപഗ്രഥന മനഃശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയ്ഡ് , ദാർശനികമായ സ്പിനോസ, ആധൂനിക ശാസ്ത്രത്തിനു വലിയ സംഭാവനകൾ നൽകിയ നീൽസ് ബോർ , ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ അധിപൻ ആയ സുക്കൻബർഗ് , അങ്ങനെ നീണ്ടു പോകുന്നു ആ പട്ടിക. ഇസ്രായേൽ ഇന്ന് വലിയ ഒരു യുദ്ധമുഖത്താണ്. 36000 പേരുടെ ചോര അവരുടെ കൈകളിൽ പുരണ്ടിട്ടുണ്ട്. ഒക്ടോബർ 17 ന് ഇസ്രായേലിലേക്ക് കടന്നു കയറി നിസ്സഹായാർ ആയ കുട്ടികളെയും ചെറുപ്പക്കാരികളെയും, വൃദ്ധരെയും വധിക്കുകയും ,തടവുകാരാക്കുകയും ചെയ്ത വിഡ്ഢിത്തം ആണ് ഇതിനെല്ലാം കാരണം. തടവുകാരെ വിട്ടു കൊടുത്തു സ്വന്തം ജനതക്ക് സമാധാനവും ജീവിതവും തിരിച്ചു കൊടുക്കാൻ ഹമാസിനെ തടയുന്നത് നദി മുതൽ കടൽ വരെ ഇസ്ലാമിന്റേതാക്കും എന്ന തീവ്ര ആശയം മാത്രം ആണ്. സ്വന്തം ജനത്തിന്റെ സംരക്ഷണത്തിന് ഏതറ്റവും വരെ പോകാൻ ഇസ്രായേൽ തയ്യാറാവും എന്നതിന്റെ തെളിവാണ് ഈ യുദ്ധം .